Wednesday 28 March 2012

വേരുകള്‍ തേടി ഒരു പ്രയാണം...

(ജീവിതത്തില്‍ നിന്ന് ഒരേട്‌ )



തായ്‌ വേരുകള്‍ തേടിയൊരു തീര്‍ത്ഥയാത്ര! അതോ  ഘോഷയാത്രയോ? 
അറിയില്ല.. ഞങ്ങള്‍ യാത്രയാകുകയാണ്.. 
പലരും ഇതൊരു ആഘോഷമാക്കി മാറ്റാനുള്ള തത്രപ്പാടിലാണ്.. (ഞാനുള്‍പ്പെടെ) ...
ലക്‌ഷ്യം കുംഭകോണം.. അങ്ങ് തമിഴ്നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലെ ഒരു പട്ടണം.. 
ഇവിടെയുള്ള ഒട്ടു മിക്ക ക്ഷേത്രങ്ങളിലും ഓരോ കുംഭം കാണാം... 
തമിഴില്‍ കോണം എന്നാല്‍ വയല്‍ അഥവാ താമസിക്കാനുള്ള സ്ഥലം എന്നര്‍ത്ഥം.. (അല്ലാതെ മലയാളത്തിലെ അര്‍ത്ഥമല്ല..)
നമ്മള്‍ കുംഭകോണം എന്ന് കേള്‍ക്കുമ്പോഴേക്കും അടക്കി ചിരിക്കും.. 
മനസ്സില്‍ അഴയില്‍ തൂങ്ങുന്ന ഒരു കൌപീനതിന്റെ ചിത്രം തെളിഞ്ഞു വരുന്നത് കൊണ്ടാവാം എന്ന് കരുതിയാണ് ആ തെറ്റ് ആദ്യമേ തിരുത്തിയത്.. 
ഇനി കഥയിലേക്ക്‌ നീങ്ങാം.. 
കൊടുങ്ങല്ലൂരിലെ പ്രശസ്തമായ ഒരു തറവാടുണ്ട്.. വടക്കേടത്ത് മഠം.. 
ഈ തറവാടിലെ അംഗങ്ങള്‍ ആണ് യാത്ര തിരിക്കുന്നത്... 
(ഞാനും ഈ തറവാടിലെ ഒരംഗം ആണ്).. ഞാനുള്‍പ്പെടെയുള്ളവര്‍ കണ്ടു പിടിക്കാന്‍ ശ്രമിക്കുന്നത് പാരമ്പര്യത്തിന്റെ കാതലാണ്.
നൂറ്റാണ്ടുകള്‍ക്കപ്പുറം ഒരിക്കല്‍ കൊടുങ്ങല്ലൂരിലെ ഈ തറവാട്ടില്‍ സ്ത്രീകള്‍ ഇല്ലാതായി.. തലമുറ അന്യം തിന്നു പോകുന്ന ഒരവസ്ഥയില്‍ കുംഭകോണത്തെ ഒരു നാടുവാഴി സൌഹൃദത്തിന്റെ പേരില്‍, തറവാട്ടിലെ കാര്‍ന്നോര്‍ക്ക് മകളെ നല്‍കി എന്ന് ചരിത്രം... പിന്നീടു എപ്പോഴോ വേരുകള്‍ അറ്റ് പോയി.. ബന്ധങ്ങളെ മുറിക്കാന്‍ കാലത്തിനു പ്രയാസമില്ലല്ലോ.. 
പ്ലാപ്പിള്ളി എന്നായിരുന്നു ആ മുത്തശ്ശിയുടെ വീട്ടുപേര്.. 

കേട്ടുകേള്‍വിയുള്ള ഒരു കഥ ഇതായിരുന്നു.. 
എന്നാല്‍ കഥയില്‍ ഒരു വഴിതിരിവുണ്ടായിരിക്കുന്നു.. 

കര്‍ണാടകയിലെ ഒരു ഗ്രാമത്തിലാണ് വേരുകള്‍ എന്ന് ചില കാര്‍ന്നോക്കന്മാര്‍ കുറിച്ച് വച്ച രേഖകളില്‍ നിന്ന് വിവരം ലഭിച്ചിരിക്കുന്നു.. അദ്ദേഹം അറുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്ലാപ്പിള്ളി തറവാട്ടില്‍ പോയിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ
രേഖകള്‍ പറയുന്നു... അതു പ്രകാരം കൊല്ലൂരിനും, ഗോകര്‍ണത്തിനും ഇടയില്‍ ബഹുത എന്ന സ്ഥലത്താണ് വടക്കേടത് എന്ന തറവാടിന്റെ വേരുകള്‍ എന്ന് പറയുന്നു.. വീട്ടുപേരിനെ കുറിച്ച് തര്‍ക്കമില്ല.. പ്ലാപ്പിള്ളി തന്നെ.. 


സത്യത്തിന്റെ ഉറവ തേടി ഞങ്ങള്‍ യാത്ര തിരിക്കുന്നത് ഒരു തിരുത്തലിനായി മാത്രമല്ല.. 
എക്കാലവും സത്യങ്ങള്‍ ഉറങ്ങി കിടക്കരുതെന്ന വാശിയോടെയാണ്.. 
ഒരു പക്ഷെ ശൂദ്രര്‍ (നായന്മാര്‍ ശൂദ്രര്‍ ആണല്ലോ) എന്ന ലേബലില്‍ നിന്ന് ക്ഷത്രിയര്‍ എന്ന പദവി നേടിയെടുക്കനാണോ ഈ പെടാപ്പാട്‌? ആകാം.. അല്ലായിരിക്കാം... 
എന്തായാലും ഞങ്ങള്‍ യാത്ര തിരിക്കും.. ഒരിക്കല്‍ ആ വേരുകളെ തേടി പിടിച്ചു ഞങ്ങള്‍ തിരിച്ചു വരും... 
കുംഭകോണം ആണെങ്കിലും, ബഹുത ആണെങ്കിലും അതു കണ്ടു പിടിക്കും... 


3 comments:

sreevidya moby said...

Purappedaam... Thaiveru thedi... Oru kulam nilanirthiya aa nanmaye thottariyan namukku bhaagyamundaakumo? Kanduthanneyariyanam.

sreevidya moby said...

Ithrayum nammal nadannille... Nammalethum...oru kulam nilanirthiya aa nanma thottariyan...

Sreedevi .M. Menon said...

വിജയന്മ്മാന്‍റെ ചില പുതിയ കണ്ടെത്തലുകള്‍ വെളിച്ചം വീശി തുടങ്ങി എന്നതിന്‍റെ തെളിവാണ് മോളെ..